Idukki വാര്‍ത്തകള്‍
കട്ടപ്പനയിലെ വ്യാപാരികളെ ബാധിക്കുന്ന പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മർച്ചൻ്റ് അസോസിയേഷൻ നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി


വ്യാപാരികളെ വളരെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങളിൽ കട്ടപ്പന മുനിസിപ്പാലിറ്റി അടിയന്തിരമായി ഇടപെട്ട് വിഷയങ്ങൾ പുനഃപരിശോധിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് നഗരസഭയിൽ എത്തി ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയത്.
യാതൊരു തത്വദീക്ഷയും മാനദണ്ഡവുമില്ലാതെ തൊഴിൽ നികുതി ഭീമമായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണം,
ഒരു വ്യക്തിയിൽ നിന്നും അവരുടെ ഗോഡൗണിനും തൊഴിൽ നികുതി ചോദിക്കുന്ന അന്യായമായ നടപടി ഒഴിവാക്കണം, ഹരിതകർമ്മസേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളെ യൂസർഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കണം,
എല്ലാ സ്ഥാപനങ്ങളുടെയും മുമ്പിൽ വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന നിബന്ധന പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.