വോയ്സ് ഓഫ് വെള്ളയാംകുടിയുടെ നേതൃത്വത്തിൽ വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

വോയ്സ് ഓഫ് വെള്ളയാംകുടിയുടെ നേതൃത്വത്തിൽ വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ജില്ലയിലെ മികച്ച 10 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
കായിക താരമായിരുന്ന കുളത്തുപുരയിടം മുന്നായുടെ ഓർമ്മക്കായിയാണ് വോയ്സ് ഓഫ് വെള്ളയാംകുടി ജില്ലാ തല വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.
നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. വെള്ളയാംകുടിയിൽ വേളി ബോൾ കോർട്ട് നിർമ്മിക്കുന്ന കാര്യം നഗരസഭ പരിഗണിക്കുമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. വോയ്സ് ഓഫ് വെള്ളയാംകുടി പ്രസിഡന്റ് സലിം മേടയിൽ അദ്ധ്യക്ഷനായിരുന്നു.
നഗരസഭ കൗൺസിലർമാരായ ബീന സിബി,KP സുമോദ്, രമേശ് PR, സന്തോഷ് ഓലനാനിൽ സംഘാടകരായ പ്രശാന്ത് പാമ്പാടി, ഷൈബു ഞാറക്കൽ, ജോസിൻ വെട്ടിക്കുഴ , സുബിൻ തോമസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ പ്രമുഖരായ 10 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മുന്നാ എവറോളിംഗ് ട്രോഫിയും 10001 രൂപയും YMA തങ്കമണി സ്വന്തമാക്കി.
ഫ്രണ്ട്സ് ഇരട്ടയാർ രണ്ടാം സ്ഥാനവും ഇടുക്കി ഗോൾഡ് മൂന്നാം സ്ഥാനവും ഐക്കൺ ഇടുക്കി നാലാം സ്ഥാനവും നേടി.













































































