കട്ടപ്പന സബ് ജില്ലാ കലോത്സവം ഒക്ടോബർ 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ .സ്വാഗത സംഘം രൂപികരണ യോഗം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 28 മുതൽ 31 വരെയാണ് കട്ടപ്പന സബ് ജില്ലാ കലോത്സവം സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നത്.
28 ന് രചന മത്സരങ്ങൾ നടക്കും.
29ന് രാവിലെ 10 മണിക്ക് മേളയുടെ ഉദ്ഘാടനവും തുടർന്ന് സാംസ്ക്കാരിക ഘോഷയാത്ര നടക്കും.
2012ലും 2017 ലുമാണ് സെന്റ് ജോർജ് സ്കൂൾ സബ് ജില്ലാ കലോത്സവത്തിന് വേദിയായത്.
രണ്ട് വർഷം മുമ്പ് ജില്ലാ കലോത്സവത്തിനും സ്കൂൾ മേൽനോട്ടം വഹിച്ചിരുന്നു.
സബ് ജില്ലയിൽ നിന്ന് 3500 ളം മത്സരാത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കലോത്സവം കുറ്റമറ്റതായി നടത്തുന്നതിനായി 13 കമ്മറ്റികളും രൂപികരിച്ചു.
സ്വാഗത സംഘ രൂപികരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു.
AEO രാജശേഖൻ വിഷയാവതരണം നടത്തി., സ്കൂൾ മാനേജർ
ഫാദർ ജോസ് മംഗലത്ത്, Sl മാരായ PK വിനോദ്,ബൈജു , ഫാ: മജു നിരവത്ത്,, AEO സൂപ്രണ്ട് മുഹമ്മദ് റിയാസ്, HM ഫോറം സെക്രട്ടറി മാത്യൂ , പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഡി വിപിൻദാസ് ,പ്രിൻസിപ്പാൾ മാണി കെ.സി, ഹെഡ് മാസ്റ്റർമാരായ ബിജുമോൻ ജോസഫ്, ദീപു ജേക്കബ്, PTA പ്രസിഡന്റുമാരായ സിജു ചക്കുംമൂട്ടിൽ, ബിബിൻ ഞാവള്ളിൽ തുടങ്ങിവർ സംസാരിച്ചു









































































