Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കലോൽസവ നഗരിയിൽ സ്‌നേഹിത സ്റ്റാളിന് തുടക്കം

കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എസ്.ൽ നടക്കുന്ന ഇടുക്കി റവന്യൂ ജില്ലാ കലോൽസവത്തിന്റെ ഭാഗമായി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ സ്‌നേഹിത ജൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ നേതൃത്വത്തിൽ സ്‌നേഹിത സ്റ്റാൾ തുടങ്ങി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്റ്റാൾ സന്ദർശിക്കുകയും ”നയിചേതന 3.0” ദേശീയ ജൻഡർ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഒപ്പുശേഖരണ പരിപാടിയിൽ പങ്കാളിയാവുകയും ചെയ്തു.
സ്‌നേഹിതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മിഴിവാർന്ന പരിപാടികളുമായി സജ്ജീകരിച്ച സ്റ്റാളിൽ ”മിഴിവ്” IEC ക്യാമ്പയിൻ ഉൾപ്പെടെ ജൻഡർ ക്വിസ്സ്, കൗൺസിലിംഗ് സെഷനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കലോൽസവത്തിലെ മത്സരങ്ങളിൽ കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി കൗൺസിലിംഗ്
സേവനങ്ങളും ലഭ്യമാണ്.
















































































































