സഹകരണ മേഖലയെ ഇനി കോൺഗ്രസ് പിന്തുണയ്ക്കില്ല; പാർട്ടി അനുഭാവികളുടെ സഹകരണ ബാങ്കിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കും: ചേവായൂർ സംഘർഷത്തിന്റെ പിന്നാലെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സഹകരണ മേഖലയില്‍ കോണ്‍ഗ്രസ് നല്കി വരുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഒരു കാലത്തുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. എല്ലാവരും ഒരുമിച്ച് നിന്ന് അതിനെ സംരക്ഷിക്കണം എന്ന് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും പറഞ്ഞ് നാവെടുക്കുന്നതിന് മുന്‍പാണ് തങ്ങള്‍ക്ക് നേരെ പൊലീസിനെ ഉപയോഗിച്ചും ഗുണ്ടകളെ ഉപയോഗിച്ചും ക്രൂരമായ മര്‍ദ്ദനമഴിച്ചുവിട്ടത് എന്ന് സതീശന് ആരോപിച്ചു. ഈ സാഹചര്യത്തില്‍ സഹകരണരംഗത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.