Idukki വാര്‍ത്തകള്‍
മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ തീറ്റ മത്സരം സംഘടിപ്പിക്കും

മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4ന് പുതിയ ബസ് സ്റ്റാൻഡിനു സമീപം തീറ്റ മത്സരം സംഘടിപ്പിക്കും. റജിസ്ട്രേഷൻ സൗജന്യമാണ്. ഇഡ്ഡലിയും ചമ്മന്തിയുമാണ് മത്സരത്തിനായി ക്രമീകരിക്കുന്നത്. ഒന്നാം സമ്മാനമായി 5001 രൂപ നൽകും. രണ്ടാം സമ്മാനം 3001 രൂപയും മു ന്നാം സമ്മാനം 1001 രൂപയുമാ ണ്. മന്ത്രി റോഷി അഗസ്റ്റിൻ മത്സരം ഉദ്ഘാടനം ചെയ്യും.
9207772441













































































