ലെൻസ്ഫെഡ് കട്ടപ്പന ഏരിയ കൺവെൻഷൻ 17 ന്കട്ടപ്പനYMCA ഹാളിൽ
നിയമാനുസൃതമായി സർക്കാരിൽ നിന്നും ലൈസൻസ് എടുത്ത് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരും, ആർക്കിടെറ്റകളും ,സൂപ്പർവൈസർമാരും അടങ്ങുന്ന സംഘടനയാണ് ലെൻസ്ഫെഡ് (ലൈസൻസ് ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ) .സംസ്ഥാനത്തുടനീളം 15,000 ത്തോളം അംഗങ്ങൾ ഉള്ള സംഘടനയാണ് ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ. ഡിസംബർ 14 പത്തനംതിട്ടയിൽ വച്ച് നടക്കുന്ന സംസ്ഥാന കൺവെൻഷനു മുന്നോടിയായുള്ള കട്ടപ്പന ഏരിയ കൺവെൻഷൻകട്ടപ്പന വൈഎംസിഎ ഹാളിൽ വച്ച് പതിനാഴാം തീയതി വ്യാഴാഴ്ച 10 മണിക്ക്നടക്കുകയാണ്. കട്ടപ്പന ഏരിയ പ്രസിഡൻറ് സിറിൽ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്യും.
സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കളായ ബിജോ മുരളി , അഗസ്റ്റിൻ ജോസഫ്, PN ശശികുമാർ , Kഅലക്സാണ്ടർ, സുബിൻ ബെന്നി , രാജേഷ് S, ബബിൻ ജെയിംസ്, അരുൺ റാം,എന്നിവരുംകട്ടപ്പന, കുമിളി യൂണിറ്റുകളിലെ അംഗങ്ങളും പങ്കെടുക്കും. മുൻകാലങ്ങളിൽകെട്ടിട നിർമ്മാണ അനുമതിക്കായിലൈസൻസ് ഉള്ള എൻജിനീയർമാരുടെ പ്ലാനുകൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിച്ച് ഓവർസിയർ വന്ന സൈറ്റ് വെരിഫൈ ചെയ്ത് എൻജിനീയർമാരുടെ റിപ്പോർട്ട് കിട്ടിയശേഷം അതാത് സെക്രട്ടറിമാർ ബിൽഡിംഗ് പെർമിറ്റ് തരികയായിരുന്നു ചെയ്തിരുന്നത് ,ബിൽഡിംഗ് പെർമിറ്റിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ആയിരുന്നു. എന്നാൽ , ഇപ്പോൾ അപേക്ഷിച്ചാൽ ഉടൻ തന്നെ പെർമിറ്റ് കിട്ടുന്ന സംവിധാനത്തിലേക്ക് കേരളത്തിലെ എല്ലാ മുനിസിപ്പാലിറ്റികളോടൊപ്പം കട്ടപ്പന മുനിസിപാലിറ്റിയും എത്തിച്ചേർന്നിരിക്കുന്നു .
KSmart എന്ന സംവിധാനത്തിലൂടെയാണ് ഈ അപേക്ഷകൾ അപ്ലോഡ് ചെയ്യുന്നത് . കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വൈകാതെതന്നെ ഈ സംവിധാനം നിലവിൽ വരും എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത് ലൈസൻസികളെ സംബന്ധിച്ചും പൊതുജനങ്ങളെ സംബന്ധിച്ചുംഏറെ ആശ്വാസകരമായ തീരുമാനമാണ്. കഴിഞ്ഞ ഏപ്രിൽ പത്ത് മുതൽ കേരളത്തിലെ കെട്ടിട നിർമ്മാണ പെർമിറ്റ്ഫീസ് സർക്കാർ വർധിപ്പിച്ചിരുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നമായി കണ്ടുകൊണ്ട് ലെൻസ്ഫെഡ് ഇതിൽ ശക്തമായി ഇടപെടുകയുംപൊതുജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിൻഫലമായി പെർമിറ്റ് ഫീസ് ഗണ്യമായി കുറക്കുകയും ചെയ്തു.ഇത് ലെൻസ്ഫെഡിൻ്റെ പ്രവർത്തന നേട്ടമായി തന്നെ കാണുന്നു.
കേരളത്തെ സംബന്ധിച്ച് പ്രത്യേകിച്ച് ഇടുക്കി ജില്ലയെസംബന്ധിച്ച് നിർമ്മാണ മേഖല അതീവ ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണ് . നിർമ്മാണ നിരോധനങ്ങൾ ,അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വില വർദ്ധനവ് ,പലവിധ സാങ്കേതിക തടസ്സങ്ങൾ ,തുടങ്ങിയവ ഉദാഹരണങ്ങളാണ് . ഈ മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന നിരവധിയായ വിഷയങ്ങൾ കാലാകാലങ്ങളിൽ സംഘടന ഉയർത്തിക്കാട്ടാറുണ്ട്. ഭൂപതിവ്നിയമ ഭേദഗതി നടപ്പിലാക്കി നിർമ്മാണ അനുമതി ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ സർക്കാർ നിലപാട് സ്വീകരിക്കണം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലൈസൻസികൾക്ക് തൊഴിൽ സംരക്ഷണവും ക്ഷേമനിധി ആനുകൂല്യങ്ങളും നടപ്പിൽ വരുത്തണം നിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കൺവെൻഷൻ ചർച്ച ചെയ്യുന്നത് . പ്രസ് മീറ്റിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ അലക്സാണ്ടർ ഏരിയപ്രസിഡൻറ് സിറിൽ മാത്യു ഏരിയ സെക്രട്ടറി ജെയിംസ് ,ഓഫീസ് സെക്രട്ടറി അനീഷ് ജി എന്നിവർ പങ്കെടുത്തു