എസ്.ഡി.പി.ഐ മണ്ഡലംതല വാഹന റാലി ഇന്ന്(ബുധന്‍) ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പര്യടനം നടത്തും

നെടുങ്കണ്ടം: എസ്.ഡി.പി.ഐ മണ്ഡലംതല വാഹന റാലി നാളെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പര്യടനം നടത്തുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പിണറായി – പോലീസ് – ആര്‍.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടോടെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രതാ കാമ്പയിന്റെ ഭാഗമായാണ് വാഹനറാലി നടത്തുന്നത്. മണ്ഡലം പ്രസിഡന്റ് സിറാജ് മുണ്ടിയെരുമ നയിക്കുന്ന വാഹനറാലിയുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന് എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഖാസിമി പുളിയന്‍മലയില്‍ നിര്‍വ്വഹിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം 5.30 ന് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ നടക്കുന്ന സമാപന യോഗം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സന്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്യുമെന്ന് എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഖാസിമി, മണ്ഡലം പ്രസിഡന്റ് സിറാജ് മുണ്ടിയെരുമ, മണ്ഡലം സെക്രട്ടറി അമീന്‍ കരീം എന്നിവര്‍ പറഞ്ഞു.









































































