ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് ലയങ്ങളിൽ വിശക്കുന്നു എന്ന് പറഞ്ഞെത്തി സ്വർണവും പണവുമായി കടന്നു കളഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു
പീരുമേട് ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയത്തിൽ വിശക്കുന്നു എന്ന പറഞ്ഞെത്തിയ നാടോടി അറസ്റ്റിൽ.
എസ്റ്റേറ്റിൽ ലയത്തിൽ പെൺ കുട്ടികൾ മാത്രം ഉള്ള വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ട ശേഷം വീട്ടിൽ അസംഭാവിതം നടക്കും എന്നും മാതാപിതാക്കൾക്ക് മരണം സംഭവിക്കും എന്ന് പറഞ്ഞു. നടക്കാതിരിക്കാൻ ചില പൂജകൾ ചെയ്യണമെന്നും ചെലവാകുമെന്നും പറഞ്ഞുകൊണ്ട് കുട്ടികളുടെ പക്കൽ നിന്നും സ്വർണവും പണവുമായി ഇയാൾ കടക്കുകയായിരുന്നു.
4000 രൂപയോളം പണവും സ്വർണവുമായി ആണ് ഇയാൾ കടന്നു കളഞ്ഞത്
തുടർന്ന് കുട്ടികൾ തന്നെ സമീപവാസികളെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പീരുമേട് പോലീസിൽ ഏൽപ്പിച്ചു തേനി സ്വദേശിയായ 24 കാരൻ ഭൂപതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ നിരവധിയായ നാടോടി ആളുകൾ വണ്ടിപ്പെരിയാറിൽ തമ്പടിച്ച് വിവിധ പ്രദേശങ്ങളിലേക്ക് കൈ നോക്കാൻ എന്ന വ്യാജേന കറങ്ങി നടക്കുന്നതാണ് വിവരം…….