നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതത്തിൽ തെറ്റില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി
പാലക്കാട്: ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതത്തിൽ തെറ്റില്ലെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന പാലോളി മുഹമ്മദ് കുട്ടി. എന്നാൽ ഇക്കാര്യം കോടതി കണ്ടത് വീതംവെപ്പെന്ന തരത്തിലാണെന്നും കോടതിയെ കാര്യം ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേട്ടതിന് ശേഷമാണ് 80:20 നടപ്പാക്കിയത്. യുഡിഎഫിന്റെ കാലത്ത് 80: 20 എന്ന അനുപാതം ആരും ചോദ്യംചെയ്തില്ലെന്നും മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ആരോപണമാണെന്നും പാലോളി മുഹമ്മദ് കുട്ടി വിമർശിച്ചു. മുസ്ലിം ഇതരവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയത് 100 ശതമാനം ശരിയെന്നും അദ്ദേഹം പറഞ്ഞു.