Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാർ ഉപ്പുകണ്ടത്ത് ശവസംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് വാഹനം പാഞ്ഞ് കയറി; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരുക്ക്

ഇരട്ടയാർ ഉപ്പുകണ്ടത് കൊറ്റനിക്കൽ മറിയക്കുട്ടിയുടെ സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. നിയന്ത്രണം നഷ്ടപ്പെട്ട ബോലോറ ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയിൽ സ്കറിയയുടെ ശരീരത്ത് കൂടി കയറിയിറങ്ങി. തുടർന്ന് ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനെ ഇടിപ്പിച്ചു തെറുപ്പിച്ചു. അപകടത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. മൂവരെയും ഉടൻ തന്നെ കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും സ്കറിയയുടെ ജീവൻ രക്ഷിക്കാനായില്ല



































































































































