പി.എഫ് – ഇ.എസ്.ഐ അദാലത്ത് 27ന്
തൊഴിലാളികൾ, തൊഴിലുടമകൾ പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇ എസ് ഐ കോർപറേഷനും ചേർന്നു നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് മെയ് 27 നു ഇ എസ്. ഐ. കോർപ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസിൽ വച്ചു നടക്കും.
രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വിശദമായ പരാതി മൂന്നാർ പി. എഫ്. ഓഫീസിൽ നേരിട്ടോ, തപാലിലോ, അസിസ്റ്റൻറ് പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ ലഭ്യമാക്കേണ്ടതാണ്. പി.എഫ് പരാതികളിൽ പി. എഫ്. നമ്പർ, യു.എ.എൻ, പി.പി. ഓ. നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേർത്തിരിക്കണം.
ഇ.എസ്.ഐ പരാതികൾ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ അടിമാലി,പിൻ-685561 എന്ന വിലാസത്തിലോ [email protected] , [email protected] എന്ന ഇ മെയിലിലോ അയയ്ക്കാം.ഇ.എസ്.ഐ പരാതികളിൽ ഇ.എസ്.ഐ നമ്പർ,മൊബൈൽ നമ്പർ ,ജോലി ചെയുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേർത്തിരിക്കണം.
പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847731711 (പി.എഫ്), 8921247470, 9497401056 (ഇ എസ് ഐ).