Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾകട്ടപ്പന കുന്തളംപാറ കാവുംപടി ദുര്‍ഗ-ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഡയാലിസിസ് ചികിത്സാ ധനസഹായം വിതരണം ചെയ്തു
കട്ടപ്പന കുന്തളംപാറ കാവുംപടി ദുര്‍ഗ-ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഡയാലിസിസ് ചികിത്സാ ധനസഹായം വിതരണം ചെയ്തു

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരാകുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ലഭിച്ച തുകയില്‍ നിന്നാണ് ധനസഹായം വകയിരുത്തിയത്. ക്ഷേത്രം മുഖ്യകാര്യദര്‍ശി പി എസ് ഷാജി, നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമിക്ക് തുക കൈമാറി. പ്രസിഡന്റ് എം ടി രാജു, സെക്രട്ടറി എം ഡി വിപിന്‍ദാസ്, ഉത്സവകമ്മിറ്റി ചെയര്മാന് എം എം രാജന്, കണ്‍വീനര്‍ ടി ജി അജീഷ്, അനില്‍കുമാര്‍ എസ് നായര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.









































































