കട്ടപ്പന. അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ഒക്ടോബർ 4 ന്

അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ഒക്ടോബർ 4 ന് രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും.
രാവിലെ 7.15 ന് ജപമാല 8 ന് കുരിശിന്റെ വഴി, ,9 ന് ദൈവവചന പ്രഘോഷണം ,1 ന് ആരാധനയും
ദിവ്യ കാരുണ്യ പ്രദിക്ഷണവും . 2 ന് വിശുദ്ധ കുർബാന,3 ന് റോസാമിസ്റ്റിക്ക മാതാവിന്റെ നൊവേന. 3.30 ന് കൃപാഭക്ഷണം. കൺവെൻഷൻ പ്രമാണിച്ച് അണക്കര മൗണ്ട്ഫോർട്ട് ജംഗ്ഷൻ മുതൽ ധ്യാനകേന്ദ്രം വരെയുള്ള റോഡിൽ വാഹന പാർക്കിങ്, വഴിയോര കച്ചവടങ്ങൾ നിരോധിച്ചതായി വണ്ടൻമേട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു . കാർ, ട്രാവലർ വാഹനങ്ങൾ ധ്യാനകേന്ദ്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും മൗണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിലും , ടൂറിസ്റ്റ് ബസുകൾ അണക്കര പവിത്ര ഗ്രൗണ്ടിലും, പാർക്ക് ചെയ്യേണ്ടതാണെന്നു ധ്യാന കേന്ദ്രം അധികൃതർ അറിയിച്ചു.













































































