Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിവിധ സേവനങ്ങള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു
2024 ഏപ്രില്‍ 01 മുതല്‍ 2025 മാര്‍ച്ച് 31 വരെ കാലയളവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ലാബ് ടെസ്റ്റ്, എക്സ്റേ, എന്‍സിവി, ഇസിജി, എംആര്‍ഐ, മാമോഗ്രാം, യുസിജി സ്കാനിംഗ്, സിറ്റി സ്കാനിംഗ്, ഒപിജി (ഡിജിറ്റര്‍ എക്സ് റേ) ഡോപ്ളര്‍, എക്കോ, റ്റിഎംറ്റി എന്നീ സേവനങ്ങള്‍ നല്‍കുന്നതിനും ഓര്‍ത്തോപീഡിക് ഇംപ്ലാന്റ് ഉപകരണങ്ങള്‍ നല്‍കുന്നതിനും താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ മാര്‍ച്ച് 11 ന് ഉച്ചക്ക് 11 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. ദര്‍ഘാസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 222680.