6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘സതീശന്‍ എവിടെ?; പത്രസമ്മേളനത്തിൽ വൈകിയ വി ഡി സതീശനെതിരേ അസഭ്യ പരാമർശവുമായി K.സുധാകരൻ



പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു.

കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്.മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.


പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റ്. ആലപ്പുഴ സമരാഗ്നി പരിപാടിക്കിടയിൽ കെ സുധാകരൻ മടങ്ങി. വിവിധ വിഭാഗങ്ങളുമായി ചർച്ചയ്ക്കിടയിലാണ് കെ സുധാകരൻ ഇറങ്ങിപ്പോയത്

ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും കെ സുധാകരൻ നിന്നില്ല. വാർത്താസമ്മേളനത്തിന് മുൻപ് സുധാകരൻ അസഭ്യം പറഞ്ഞ വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുധാകരൻ മടങ്ങിപ്പോയതെന്നാണ് സൂചന. എന്നാൽ കെ സുധാകരൻ തിരികെ വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!