6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സർക്കാർ കാഴ്ചപ്പാട് സ്ത്രീപക്ഷ നവകേരളം: മുഖ്യമന്ത്രി



കോഴിക്കോട്: സ്ത്രീപക്ഷ നവകേരളമാണ് സർക്കാർ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ നവകേരള നിർമ്മിതിക്കായി ചർച്ചകളും നിർദ്ദേശങ്ങളും സ്വരൂപിക്കാനാണ് സർക്കാർ നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്നതാണ് സർക്കാർ കാഴ്ചപ്പാടെന്ന് സദസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള രണ്ടായിരത്തിലധികം സ്ത്രീകൾ പങ്കെടുത്തു. ഐശ്വര്യ ലക്ഷ്മി, വൈക്കം വിജയലക്ഷ്മി, ദിവ്യ ഗോപിനാഥ്, നിലമ്പൂർ ഐഷ, വിജയരാജ മല്ലിക, കെ അജിത, പി കെ മേദിനി, മേഴ്സി കുട്ടൻ, ഷൈനി വിൽസൺ, പി കെ ശ്രീമതി, ദിവ്യ ഗോപിനാഥ് തുടങ്ങിയവർ മുഖ്യാതിഥികളായി. മന്ത്രി വീണ ജോർജ് അധ്യക്ഷയായ ചടങ്ങിൽ മന്ത്രിമാരായ ആർ ബിന്ദു, ജെ ചിഞ്ചുറാണി, പി രാജീവ് എന്നിവർ സന്നിഹിതരായി.

എറണാകുളത്തെ സിപിഎമ്മിന്റെ ലോക്സഭാ സ്ഥാനാർത്ഥി കെ ജെ ഷൈൻ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!