San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

മോട്ടോര്‍ വാഹന ചെല്ലാന്‍ പിഴത്തുകയില്‍ 50 ശതമാനം ഇളവ്



മോട്ടോര്‍വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാഹന ഉടമകള്‍ക്കായി ഒറ്റത്തവണ ചെല്ലാന്‍ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. നിയമപ്രകാരമുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴത്തുകയില്‍ 50 ശതമാനം ഇളവ് അനുവദിച്ചു കൊണ്ടാണ് പദ്ധതി ആരംഭിച്ചത് . നിബന്ധനകള്‍ക്ക് വിധേയമായി അര്‍ഹമായ ചെല്ലാനുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. കുടിശ്ശികയുള്ള പിഴത്തുകയുടെ 50 ശതമാനം മാത്രം അടച്ച് ചെല്ലാനുകള്‍ തീര്‍പ്പാക്കാന്‍ വാഹന ഉടമകള്‍ക്ക് ഇതു വഴി അവസരം ലഭിക്കും.2026 നവംബര്‍ 1 മുതല്‍ 2027 ജനുവരി 31 വരെയാണ് പദ്ധതിയുടെ കാലാവധി.ദീര്‍ഘകാലമായി പിഴ അടയ്ക്കാതെ കിടക്കുന്ന വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം നല്‍കുന്നതാണ് പദ്ധതി.വാഹന ഉടമകള്‍ക്ക് കേരള മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ചെല്ലാന്‍ വിവരങ്ങള്‍ പരിശോധിച്ച് പിഴത്തുക അടയ്ക്കാവുന്നതാണെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ്: https://services.mvd.kerala.gov.in ,ഫോണ്‍: 04862 225564






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button