കോളിവുഡിന് കൊടുമൺ പോറ്റിയെ ഇഷ്ടപ്പെട്ടോ; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്
മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഭ്രമയുഗം കേരളത്തിൽ മാത്രമല്ല, കോളിവുഡിലും പ്രദർശനം വിജയകരമായി പ്രദർശനം തുടരുകയാണ്. 73 ലക്ഷമാണ് ചിത്രത്തിന്റെ ആദ്യ വാരാന്ത്യത്തിൽ ഭ്രമയുഗം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത്. ആദ്യ ദിനം 13.6 ലക്ഷം സ്വന്തമാക്കിയ ചിത്രം വെള്ളിയാഴ്ച 9.2 ലക്ഷവും ശനിയാഴ്ച 22 ലക്ഷവും ഞായറാഴ്ച 27.3 ലക്ഷവും ബോക്സ് ഓഫീസിന് നൽകി.
മറ്റ് മലയാളം സിനിമകളെ അപേക്ഷിച്ച് തമിഴ്നാട്ടിൽ വൻ കുതിപ്പാണ് ഭ്രമയുഗം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 31 കോടി രൂപയിലധികം ആഗോളതലത്തില്‍ സിനിമ നേടിയെടുത്തു കഴിഞ്ഞു. ഇതിൽ ഏഴ് കോടി റിലീസ് ദിനത്തിൽ മാത്രം ലഭിച്ചതാണ്. സിനിമയുടെ മേക്കിങ്ങും മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ എന്നിവരുടെ പെർഫോമൻസുമാണ് തമിഴ് പ്രേക്ഷകരെയും ഭ്രമയുഗത്തിലേക്ക് അടുപ്പിച്ചത്.
സിനിമ ഇതുവരെ 12.80 കോടി രൂപയാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. ഇന്നലെ മാത്രം സിനിമയ്ക്ക് 67.62 ശതമാനം ഒക്യുപെൻസിയാണ് ലഭിച്ചത്. മോണിംഗ് ഷോകള്‍ – 56.75%, ആഫ്റ്റര്‍ നൂണ് ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു സിനിമയുടെ ഒക്യുപെൻസി. 3.90 – 4 കോടിയ്ക്കിടയിൽ സിനിമ നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ആഗോള കളക്ഷൻ 30 കോടിയ്ക്ക് മുകളിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.