Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം
![](/wp-content/uploads/2024/02/749a97863275d36b5f5e5c1db9f8b001.webp)
![](/wp-content/uploads/2024/01/Banner-min-1.jpg)
ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം ഉടുമ്പന്‍ചോലയില്‍ നിന്ന് ആരംഭിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചവരെ ഉടുമ്പന്ചോലയിലായിരിക്കും വാഹനം സഞ്ചരിക്കുക. ഫെബ്രുവരി 5 മുതല്‍ 9 വരെ പീരുമേട് , 12 മുതല്‍ 17 വരെ ഇടുക്കി, 19 മുതല്‍ 24 വരെ തൊടുപുഴ, 26 മുതല്‍ 29 വരെ ദേവികുളം എന്നിവിടങ്ങളില്‍ വാഹനം എത്തും . ഇവിടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 220066.