Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജും അമേരിക്കയിലെ എംഹസ്ററ് യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു



കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജും ചിക്കാഗോയിലെ (യൂ എസ് )എംഹസ്ററ് യൂണിവേഴ്സിറ്റിയും തമ്മിൽ , അധ്യാപനം, ഗവേഷണം,കോഴ്സുകൾ,പ്രൊജക്റ്റ് ഡെവലപ്മെൻറ് തുടങ്ങിയ വിഷയങ്ങളിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ കരാറിൽ ഒപ്പുവച്ചു.

അമൽ ജ്യോതി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ ജോസ് പുളിക്കൽ എംഹസ്ററ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ട്രോയ് വാങ്കെന് ധാരണാപത്രം കൈമാറി. കോളേജ് മാനേജിങ് ട്രസ്റ്റീ ഫാ. ബോബി അലക്സ്, മാനേജർ റവ.ഡോ.മാത്യു പായ്കാട്ട് , ഡയറക്ടർ ഡോ. ഇസഡ് വി ളാകപറമ്പിൽ,എംഹസ്ററ് യൂണിവേഴ്സിറ്റി,കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പ് മേധാവി ഡോ.ജെയിംസ് കുലിച്ച്, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് മേധാവി ഡോ.ജൂബി മാത്യു , ടാബോർ ഇൻഫോടെക്ക്‌ ഡയറക്ടർ ഡോ.ജോബി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു

അക്കാദമിക്ക് വികസനം, ഇന്നോവേഷൻ, ഇന്റേൺഷിപ് തുടങ്ങിയവ സാധ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. മാസ്റ്റർ ഓഫ് സയൻസ്(ഡാറ്റ അനലിറ്റിക്സ് ),പ്രോഗ്രാം വഴി കുട്ടികൾക്ക് ആദ്യ വര്ഷം അമൽജ്യോതിയിലും രണ്ടാം വര്ഷം അമേരിക്കയിലും പഠനം നടത്താം. പഠനത്തിന് ശേഷം സ്റ്റേ ബാക്കും ഉണ്ടാവും. ബി ടെക് ,എംസിഎ ,എംഎസ്സി കഴിഞ്ഞവർക്ക് എം എസ് ഡാറ്റ അനലിറ്റിക്സ് കോഴ്സിന് ചേരാം. ആദ്യ വർഷം കഴിഞ്ഞു പഠനം നിർത്തുന്നവർക്കു പോസ്റ്റ് ഗ്രാഡുവേറ്റ്‌ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് സർട്ടിഫിക്കറ്റ് നൽകും. ആദ്യ വർഷം ടോഫെൽ ,ഐഇൽറ്റിഎസ് പോലുള്ള ഇംഗ്ലീഷ് ടെസ്റ്റുകൾക്കുള്ള പരിശീലനവും ഉണ്ടാവും. രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമിന് നേരിട്ടും അപേക്ഷിക്കാവുന്നതാണ്

എംഹസ്ററ് യൂണിവേഴ്സിറ്റിയും അമേരിക്കൻ കമ്പനി ആയ ടാബോർ ഇൻഫോടെക്കും അമൽ ജ്യോതി ക്യാമ്പസ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ അനലിറ്റിക്സ് ഇന്നോവേഷൻ ലാബ് തുടങ്ങും. അമൽ ജ്യോതിയിലെ കുട്ടികൾക്ക് ഇന്റർനാഷണൽ ലെവലിൽ ഉള്ള പ്രൊജെക്ടുകൾ ചെയ്യാനും ഇന്റേൺഷിപ് ചെയ്യാനും ഇതു വഴി സാധിക്കും. ഇരു സ്ഥാപനങ്ങളിലെയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷണത്തിനും പ്രോജക്ടുകൾക്കും പഠനത്തിനും പരസ്പരം സഹകരണം സാധിക്കുന്ന വിധത്തിലാണ് ധാരണപത്രം തയ്യാറാക്കിയിട്ടുള്ളത്. എംഹസ്ററ് യൂണിവേഴ്സിറ്റിയിലെ അധ്യപകരും ടാബോർ ഇൻഫോടെക്കിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരും കുട്ടികൾക്ക് പരിശീലനം നൽകും. അടുത്ത അക്കാദമിക് വർഷത്തിൽ കോഴ്സുകൾ തുടങ്ങും.


എംഹസ്ററ് യൂണിവേഴ്സിറ്റി,കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പ് മേധാവി ഡോ.ജെയിംസ് കുലിച്ച്, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് മേധാവി ഡോ.ജൂബി മാത്യു , എംഹസ്ററ് യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സറും ടാബോർ ഇൻഫോടെക്ക്‌ ഡയറക്ടറുമായ ഡോ.ജോബി എബ്രഹാം എന്നിവർ കോഴ്‌സുകൾക്ക് നേതൃത്വം നൽകും

പ്രവേശനത്തിന് താല്പര്യമുള്ളവർ ബന്ധപെടുക. പ്രൊഫ.ടോം കുര്യൻ +91 9961321426









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!