Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
High
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അരങ്ങേറ്റവും പ്രതിഭാ പുരസ്കാര സമർപ്പണവും ഇന്ന് കട്ടപ്പനയിൽ






കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സൗജന്യ കലാ പരിശീലനം നേടിയവരുടെ അരങ്ങേറ്റവും കലാ,സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പ്രതിഭാ പുരസ്കാരവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ കട്ടപ്പന ടൗൺഹാളിൽ നടക്കും. കേരള ഫോക് ലോർ അക്കാദമി ചെയർമാനും കവിയും ഗാനരചയിതാവുമായ ഒ.എസ് ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി മനോജ് അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം തെക്കൻ കളരി ഡിപ്പാർട്ട്മെൻ്റ് ഹെഡ് കലാമണ്ഡലം രവികുമാർ അരങ്ങേറ്റ സന്ദേശം നൽകും. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്.സൂര്യലാൽ പദ്ധതി വിശദീകരണം നടത്തും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, സി.പി.ഐ.എം കട്ടപ്പന ഏരിയ സെക്രട്ടറി
വി.ആർ സജി, ദർശന പ്രസിഡൻ്റ് ഇ.ജെ ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആർ ശശി, നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, ക്ലസ്റ്റർ കൺവീനർ ടി.ആർ സൂര്യദാസ്, ഉല്ലാസ് കലാമണ്ഡലം, രാഹുൽ കൊച്ചാപ്പി, മനോജ് പുത്തൂർ എന്നിവർ സംസാരിക്കും. ചടങ്ങിൽ കലാ,സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പ്രതിഭാ പുരസ്കാരം നൽകി ആദരിക്കും. തുടർന്ന് ചെണ്ട,കർണാടക സംഗീതം, കഥകളി എന്നിവയുടെ അരങ്ങേറ്റവും നടക്കും.കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കലാമണ്ഡലം ശരത്, കലാമണ്ഡലം ഹരിത, ഡോ.ബോബിൻ.കെ.രാജു എന്നിവർ പരിശീലിപ്പിച്ച നൂറോളം കലാപ്രതിഭകളാണ് ചടങ്ങിൽ അരങ്ങേറ്റം കുറിക്കുന്നത്..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!