ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സ്ലിവാമല സെ. ബനഡിക്റ്റ്സ് L P സ്കൂളിൽ ആരംഭിച്ചു

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സ്ലിവാമല സെ. ബനഡിക്റ്റ്സ് L P സ്കൂളിൽ ആരംഭിച്ചു. ” യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി ” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം.
ഡിജിറ്റൽ കൂട്ടുകാർ, കരുതൽ കവചം, വിത്തും കൈക്കോട്ടും, ലഹരിക്കെതിരെ നാട് ഉണരട്ടെ, സ്നേഹാങ്കണം, മണ്ണും മനുഷ്യനും, ഗ്രാമപദം, വേരുകൾ തേടി, തുടങ്ങിയ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും കൂടാതെ വിവിധ ബോധവൽക്കരണ പരിപാടികളും ക്യാമ്പുമായി ബന്ധപ്പെട്ട് നടത്തുന്നു.
ഉടുമ്പൻചോല എം എൽ എ ശ്രീ എം എം മണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ബിന്ദു മാത്യു അധ്യക്ഷത വഹിച്ചു. സ്ലീവാമല സെന്റ് ബെനഡിക്ട് എൽ പി സ്കൂൾ മാനേജർ റവ. ഫാ. ആന്റണി പാറക്കടവിൽ മുഖ്യപ്രഭാഷണം നടത്തുകയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ബീന ബിജു, സ്ലീവാമല സെന്റ് ബെനഡിക്ട് എൽ പി സ്കൂൾ എച്ച് എം സിസ്റ്റർ എൽസിൻ SH, PTA, MPTA ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അഗസ്റ്റിൻ എം എ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സൗമി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി. ക്യാമ്പ് 1/1/2026 ന് സമാപിക്കും.













































































