Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് പോക്സോ കേസിൽ റിമാന്റിലായി
ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് പോക്സോ കേസിൽ റിമാന്റിലായി. കദളിക്കാട് സ്വദേശി സിബിൻ ബെന്നി [23] യാണ് പിടിയിലായത്. 2023 ജൂൺ മാസത്തിലാണ് 17 വയസുകാരിയായ പെൺകുട്ടിയ ബലമായി പീഡിപ്പിച്ചത്. എതിർത്ത കുട്ടിയെ പ്രതി കീഴ്പ്പെടുത്തുകയായിരുന്നു. മുട്ടം പൊലീസാണ് കേസെടുത്തത്. മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുന്ന പെൺകുട്ടി മാതാവിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. വിദേശത്തായിരുന്ന മാതാവ് നാട്ടിലെത്താൻ വൈകിയതാണ് പരാതി വൈകാൻ കാരണം.