Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കുട്ടാർ ടൗൺ ടോയ്ലറ്റ് ഉപയോഗശൂന്യമായ നിലയിൽ
നെടുങ്കണ്ട: കുട്ടാർ ടൗൺ ടോയ്ലറ്റ് ഉപയോഗശൂന്യമായ നിലയിൽ.2011-2012 ൽ കാലഘട്ടത്തിൽ സമ്പൂർണ ശുചിത്വ യജ്ഞം പരിപാടിയുടെ ഭാഗമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കൂട്ടാർ ടൗൺ ടോയ്ലറ്റിന് അനുമതി നൽകിയിരുന്നു. രണ്ട് ലക്ഷം രൂപമുതൽ മുടക്കി നിർമിച്ച ടൗൺ ടോയ്ലറ്റ് ഉപയോഗശൂന്യമായ നിലയിൽ. കൃത്യസമയത്ത് അറ്റകുറ്റി പണികൾ നടത്താത്തതുമൂലം പൂർണ്ണമായും ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. ഇതുമൂലം പൊതുജനത്തിന് അടിസ്ഥാന സൗകര്യത്തിന് മറ്റുള്ള വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട നിലയിലാണ്. വിനോദസഞ്ചാരികൾ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.ടോയ്ലറ്റ് നവീകരിക്കുന്നതിന് ഭാഗമായി കരുണാപുരം ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മാർച്ചിലെ പദ്ധതി പൂർത്തീകരണത്തിന് ഭാഗമായി ടോയ്ലറ്റ് ഉപയോഗിക്കാവുന്ന രീതിയിൽ ആകുമെന്നും കരുണാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു