Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കരുതൽ – രോഗികൾക്ക് ഒരു കൈത്താങ്ങ്
കട്ടപ്പന ഫൊറോന SMYM ൻ്റെ നേതൃത്വത്തിൽ *കരുതൽ* എന്ന പേരിൽ ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം നൽകുവാനായി ഫൊറോനയിലെ ഇടവകകളിൽ നിന്നും News Paper Challenge നടത്തി.
ഇതിലൂടെ പഴയ പത്രങ്ങളും നോട്ടുബുക്കുകളും ശേഖരിച്ച് വിൽപന നടത്തി. ഇങ്ങനെ സ്വരൂപിച്ച 30000 രൂപ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് കൈമാറി.
ഫൊറോനയിലെ പന്ത്രണ്ടോളം ഇടവകകളിൽ നിന്നാണ് പേപ്പറുകൾ ശേഖരിച്ചത്. കട്ടപ്പന ഫൊറോന SMYM ഡയറക്ടർ ഫാ. നോബിൾ പൊടിമറ്റത്തിൽ, പ്രസിഡൻ്റ് ആൽബിൻ മണ്ണഞ്ചേരി എന്നിവർ നേതൃത്വം നൽകിയ കരുതൽ പരിപാടിയിൽ വിവിധ ഇടവക ഡയറക്ടർമാർ, പ്രസിഡൻ്റുമാർ , SMYM അംഗങ്ങൾ എന്നിവരുടെ നിസ്വാർത്ഥമായ സഹകരണം ഉണ്ടായിരുന്നു.