6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ദിവസേന അണക്കെട്ടിൽ പരിശോധന നടത്താൻ ജീപ്പും ബോട്ടുമില്ലാതെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ



മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ദിവസേന അണക്കെട്ടിൽ പരിശോധന നടത്താൻ ജീപ്പും ബോട്ടുമില്ലാതെ വിഷമിക്കുകയാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ. പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ടു വർഷം മുൻപത്തെ പ്രഖ്യാപനം പാഴ് വാക്കായി. ഉണ്ടായിരുന്ന ജീപ്പുകളിലൊന്ന് മാസങ്ങൾക്കു മുൻപേ കണ്ടം ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി കഴിഞ്ഞതോടെ ഓരോ മണിക്കൂറും വിവരം ജില്ല ഭരണകൂടത്തെ അറിയിക്കുന്നതിനായി രണ്ടു ജീവനക്കാരെ നിയോഗിച്ചിരുന്നു. ഇവർക്ക് ഓരോ ദിവസവും അണക്കെട്ടിലേക്ക് പോയി വരാൻ ഏക ആശ്രയം ജലസേചന വകുപ്പിൻ്റെ ഈ ജീപ്പ് മാത്രമാണ്. കട്ടപ്പന സബ് ഡിവിഷനിലെ മറ്റു ജോലികൾക്കിടെ സമയം കണ്ടെത്തി വേണം കട്ടപ്പനയിൽ നിന്നും ജീപ്പെത്തിക്കാൻ. മുമ്പുണ്ടായിരുന്ന ഒരു ജീപ്പ് പതിനഞ്ച് വർഷം കഴിഞ്ഞതിനാൽ കണ്ടം ചെയ്തിട്ട് മാസങ്ങളായി.അവശേഷിക്കുന്ന ഈ ജീപ്പിൻറെ ആയുസ്സ് ജനുവരിയോടെ അവസാനിക്കും. ഇതോടെ ജലസേചന വകുപ്പിന് ഈ വാഹനവും ഇല്ലാതാകും.തേക്കടിയിൽ നിന്നും ബോട്ടു മാർഗ്ഗം അണക്കെട്ടിലെത്താൻ വർഷങ്ങൾക്കു മുമ്പ് ഒരു സ്പീഡ് ബോട്ട് വാങ്ങിയിരുന്നെങ്കിലും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇത് ഉപയോഗിക്കാൻ കഴിയാതെയായി. വെള്ളത്തിൽ കിടന്നു നശിക്കുകയാണിപ്പോൾ പുതിയ ബോട്ട് വാങ്ങുമെന്ന് 2021 ൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു രണ്ടു വർഷം കഴിയുമ്പോൾ ബോട്ട് കിട്ടിയില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ജീപ്പ് പോലും കണ്ടം ചെയ്തു. പുതിയ ഇലക്ട്രിക്ക് ബോട്ട് വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. സർക്കാർ ധൂർത്തിനായി ചെലവഴിക്കുന്ന പണത്തിൽ അൽപം മാറ്റി വച്ചാൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി മുല്ലപ്പെരിയാറിൻ്റെ താഴ് ഭാഗത്ത് ആശങ്കയിൽ കഴിയുന്നവർക്ക് യഥാസമയം വിവരം കൈമാറാനെങ്കിലും കഴിയും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!