നാട്ടുവാര്‍ത്തകള്‍
സേവനവുമായി തിരുഹൃദയ സന്ന്യാസിനി സമൂഹം
മൂന്നാർ : വട്ടവടയിൽ കോവിഡ് ബാധിത മേഖലകളിൽ സേവനപ്രവർത്തനവുമായി തിരുഹൃദയ സന്ന്യാസിനി സമൂഹം. ഇതിന്റെ ഭാഗമായി സന്ന്യാസി സമൂഹത്തിലെ അംഗങ്ങൾ വീടുകളിലെത്തി ബോധവത്കരണം നടത്തി. സി. ആൻമേരി, സി. നിസ്സി മരിയ, സി. സിസിൽ, സി. സ്റ്റാർളി, സി. സിസിലി സി. ട്രീസ, ബിജോ ബി ജോസ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
ബോധവത്കരണത്തിന്റെ ഫലമായി ജനങ്ങൾ ആരോഗ്യപ്രവർത്തനങ്ങളോട് സഹകരിക്കുന്നുണ്ടെന്ന് വട്ടവട മെഡിക്കൽ ഓഫീസർ ഡോക്ടർ പീറ്റർ പോക്കാട്ട് അറിയിച്ചു.