വൈ എം സിഎ സാന്ത്വനം കരുതൽ പബ്ലിക് റിലേഷൻ പ്രോജക്ട് ഉദ്ഘാടനം നടന്നു

കട്ടപ്പന വൈ എം സി എ ഹാളിൽ നടന്ന പരിപാടിയിൽ കട്ടപ്പന വൈ എം സി എ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം കരുതൽ പബ്ലിക് റിലേഷൻ പ്രോജക്ട് ഉദ്ഘാടനം വൈഎംസി എ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് നിർവ്വഹിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റിയിലെ ശുചീകരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്ന മുൻസിപ്പാലിറ്റിയിലെ ശുചീകരണ വിഭാഗത്തിലെ തൊഴിലാളികൾക്ക് സാന്ത്വനമായി ആണ് കരുതൽ പദ്ധതി നടപ്പിലാക്കിയത്. സാന്ത്വന കരുതൽ പദ്ധതിയുടെ ഭാഗമായ കിറ്റ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമിയുടെ സാന്നിധ്യത്തിൽ ശുചീകരണ വിഭാഗം പ്രതിനിധി ഏറ്റുവാങ്ങി. സെൻട്രൽ സോൺ ചെയർമാൻ കുര്യൻ തൂമ്പുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. റീജിയണൽ സെക്രട്ടറി ഡോ. റജി വർഗീസ്, റവ വർഗീസ് ജേക്കബ് കോർഎപ്പിസ്കോപ്പാ, റവ ഡോ ബിനോയി പി ജേക്കബ്,റവ ജിതിൻ വർഗീസ്, കെ.ജെ.ജോസഫ്, യു സി തോമസ്, സൽജു ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു.













































































