ഇടുക്കിനാട്ടുവാര്‍ത്തകള്‍
പള്‍സ് ഓക്‌സീ മീറ്ററും കോവിഡ് ;പ്രതിരോധമരുന്നുകളും വിതരണം ചെയ്തു
കട്ടപ്പന: കൊച്ചുതോവാളയിലെ എല്ലാ കുടുംബശ്രീകള്‍ക്കും പള്‍സ് ഓക്‌സീ മീറ്ററും, കോവി ഡ് പ്രതിരോധ പ്രതിരോധമരുന്നുകളും വിതരണം ചെയ്തു. 16 കുടുംബശ്രീകള്‍ക്കാണ് വിതരണം നടത്തിയത്. ഇതോടൊപ്പം ഭക്ഷണസാധനങ്ങള്‍, മരുന്ന്, വാഹന സൗകര്യം എന്നിവയും വാര്‍ഡ് തല ഹെല്‍പ്പ് ഡെസ്‌ക് വഴി നല്‍കി വരുന്നു.
വിതരണ ഉദ്ഘാടനം കൊച്ചുതോവാള പാരീഷ് ഹാളില്‍ നഗരസഭകൗണ്‍സിലര്‍ സിബി പാറപ്പായില്‍ നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം ഫ്രാന്‍സീസ് ക്ലാസെടുത്തു. എ.ഡി.എസ് പ്രസിഡന്റ് തെയ്യാമ്മ തോമസ്, സി.ഡി.എസ് അംഗം ബിന്ദു ലോഹിതാക്ഷന്‍, രഞ്ജിനി, ആശാ വര്‍ക്കര്‍മാരായ സലീന, ഉഷാ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു