എഴുകുംവയലിന്റെ പ്രതീകം ഒഴുകയിൽ കട ഓർമ്മയായി
എഴുകുംവയൽ: കുടിയേറ്റ കാലം മുതൽ ഇന്നോളം എഴുകുംവയലിന്റെ പ്രതീക മായിരുന്ന ഒഴുകയിൽ കട ഓർമ്മായായി. നിർദ്ധിഷ്ട രാമക്കൽമേട് വണ്ണപ്പുറം സംസ്ഥാന ഹൈവേയുടെ നിർമ്മാണത്തിനും നിർദ്ധിഷ്ട എഴുകുംവയൽ തൂവൽ ബി. എം ബി. സി റോഡിന്റെ നിർമ്മാണത്തിനും എഴുകും വയൽ കുരിശുമല ജംഗ്ഷൻ ബസ് വെ എഴുകുംവയൽ എന്നിവയുടെ വികസനത്തിന് വേണ്ടിയാണ്
ആറ് പതിറ്റാണ്ടുകളായി എഴുകുംവയലിന്റെ പ്രതീക മായിരുന്ന ഒഴുകയിൽ കട പൊളിച്ചു നീക്കിയത്.
ആദ്യ കാല കുടിയേറ്റ കർഷകനും ഒഴുകയിൽ കടയുടെ ഉടമയുമായിരുന്ന മൺ മറഞ്ഞ ഒഴുകയിൽ കുഞ്ഞേട്ടന്റെ കുടുംബാഗങ്ങൾ നാടിന്റെ പ്രതീകമായിരുന്ന ഒഴുകയിൽ കട പൊളിച്ചു മാറ്റാൻ തയ്യാറായത്. കുടിയേറ്റ കാലത്ത് ഒരു ആശ്രയകേന്ദമായിരുന്നു ഈ കെട്ടിടം പൊളിച്ചു മാറ്റാൻ തയ്യാറായ ഒഴുകയിൽ അഡ്വ.സജി അഗസ്റ്റിനെയും കുടുംബാഗങ്ങളെയും അഭിനന്ദിയ്ക്കുന്നതോടൊപ്പം ,തീർഥാടന കേന്ദമായ എഴുകുംവയൽ കുരിശുമലയും ,ടൂറിസ്റ്റ് കേന്ദ്രമായ തൂവൽ അരുവിയുടെയും , പുന്നക്കവല, ഈറ്റോലിക്കവല, തൂവൽ , പത്ത് വളവ്, മഞ്ഞപ്പാറ തുടങ്ങിയ അവികസിത ഗ്രാമങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും വഴി തെളിയ്ക്കുന്നതാണ് ഈ വികസന പാത.
എഴുകുംവയൽ തൂവൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് തടസ്സവാദങ്ങൾ ഉന്നയിക്കാതെ റോഡിന്റെ ഇരു വശങ്ങളിലുമുള്ളവർ സഹകരിയ്ക്കണമെന്ന് എഴുകുംവയൽ നാട്ടുക്കൂട്ടം വാട്സ് അപ്പ് കൂട്ടായ്മ അഭ്യർത്ഥിച്ചു . യോഗത്തിൽ കൂട്ടായ്മ പ്രസിഡന്റ് ജോണി പുതിയാപറമ്പിൽ , ഗിരീഷ് K. C കാഞ്ഞിരക്കാട്ട് ,ലീന സ് കല്ലുപുരയ്ക്കകത്ത് എന്നിവർ പ്രസംഗിച്ചു…