ഉപ്പുതറയിൽ യുവാവിനെ വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് ടൗണിലെ വ്യാപാരിയുടെ മകനായ 19 കാരൻ
ഉപ്പുതറ ചിഞ്ചു ടെയ്ലേഴ്സ് ആൻഡ് ഗാർമെന്റ്സ് ഉടമ പൊന്നരത്താൻ പരപ്പ് പാറയ്ക്കൽ ചാക്കോ ഈപ്പൻ ( റെജി) മകൻ അജിൻ പി. ചാക്കോയെ (കൂട്ടാപ്പൻ -19) ആണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം പകൽ ഒന്നിനാണ് സംഭവം. അമ്മ മോളി പലചരക്ക് സാധനം വാങ്ങി തിരിച്ചുവന്നപ്പോൾ കതക് ഉള്ളിൽനിന്നും പൂട്ടിയിരുന്നു.
വിളിച്ചിട്ടും മറുപടിയില്ലാത്തതിനെത്തുടർന്ന് പിന്നിലെ വാതിൽ തുറന്ന് അകത്തുകടന്നപ്പോഴാണ് അജിനെ മുറിക്കുള്ളിലെ ഫാനിന്റെ ഹുക്കിൽ തങ്ങിയ നിലയിൽ കണ്ടത്.
ഉപ്പുതറ പോലീസ് മേൽനടപടികൾ സ്വീ കരിച്ചു. സഹോദരങ്ങൾ: ചിഞ്ചു പി.ച ക്കോ, ആൻ മരിയ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30-ന് വളകോട് സെന്റ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056