Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇസ്രയേലിൽനിന്നും ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം നാളെ പുലര്‍ച്ചെയെത്തും
ഇസ്രയേലില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന്‍റെ ഭാഗമായി 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ പുലര്‍ച്ചെ എത്തും. ഭൂരിഭാഗം പേരും വിദ്യാര്‍ഥികളാണ്. ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ഇവരുടെ രക്ഷാദൗത്യം ശ്രമകരമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. പലസ്തീന്‍റെ പരമാധികാരം അംഗീകരിക്കുന്ന നയത്തില്‍ മാറ്റമില്ലെന്നും എന്നാല്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
















































































































