യു.ഡി.എഫ് ജനകീയ പ്രക്ഷോഭ യാത്രക്ക് 12 ന് തുടക്കം
സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യു.ഡി.എഫ് ജനകീയ പ്രക്ഷോഭ യാത്ര കട്ടപ്പന ബ്ലോക്കില്‍ 12 മുതല്‍ ആരംഭിക്കും.
ഭൂ വിഷയത്തില്‍ ഇടുക്കി ജനതയെ വഞ്ചിച്ചും സംസ്ഥാനത്തിന്റെ സമസ്ത മേഖലകളും ഭരിച്ച് മുടിച്ച് താറുമാറാക്കിയും മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന തലത്തില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായിട്ടാണ് കട്ടപ്പന ബ്ലോക്കിലും പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നത്.
വ്യാഴം ഉച്ചയ്ക്ക് 1.30ന് വെള്ളിലാംകണ്ടത്ത് ആരംഭിക്കുന്ന കട്ടപ്പന മണ്ഡലം പദയാത്ര എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് പള്ളിക്കവലയില്‍ നടക്കുന്ന സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ പ്രൊഫ. എം.ജെ. ജേക്കബ്, ജോര്‍ജ് ജോസഫ് പടവന്, ജോമോന് തെക്കേല്‍, സാവിയോ പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
13ന് കാമാക്ഷി മണ്ഡലം പദയാത്ര ഉദയഗിരി, പാണ്ടിപ്പാറ, കാല്‍വരിമൗണ്ട്, പാറക്കടവ് എന്നിവടങ്ങളില്‍ നിന്നും ആരംഭിച്ച് തങ്കമണിയില്‍ സമാപിക്കും.സമാപന സമ്മേളനം ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി തോമസ് രാജന് മുഖ്യ പ്രഭാഷണം നടത്തും. 14ന് കൊന്നത്തടി മണ്ഡലം പദയാത്ര അഞ്ചാംമൈലില്‍ ആരംഭിച്ച് കമ്പിളികണ്ടത്ത് സമാപിക്കും. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. 16ന് കട്ടപ്പന മണ്ഡലം പദയാത്ര പാറക്കടവില്‍ എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയര്മാന് ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തും. 21ന് വാത്തിക്കുടി മണ്ഡലം പദയാത്ര തോപ്രാംകുടിയില്‍ ആരംഭിച്ച് മുരിക്കാശേരിയില്‍ സമാപിക്കുമെന്ന് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നേതാക്കളായ സിജു ചക്കുംമൂട്ടില്‍, ഷാജി വെള്ളമാക്കല്‍, ഷാജി നെല്ലിക്കല്‍, ജോമോന് തെക്കേല്‍ എന്നിവര്‍ പറഞ്ഞു.