പീരിമേട്
വാറ്റുചാരായവുമായി അറസ്റ്റില്‍
ചീന്തലാര്‍: പീരുമേട് എക്സൈസ് റേഞ്ച് സംഘം ഏലപ്പാറ, ചീന്തലാര്‍, പുതുക്കട എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അരലിറ്റര്‍ വാറ്റുചാരായവുമായി കൊച്ചുകരിന്തിരി നെറ്റിക്കാലയില്‍ ബിജുവിനെ(37) അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഇയാള്‍ ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ ചാരായവില്‍പ്പനയ്ക്കായി ഉപയോഗിച്ചു പോരുന്ന കെ.എല്‍64എ 0895 നമ്പര്‍ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. പീരുമേട് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം. സുമേഷിന്റെ നേതൃത്വത്തില്‍ പ്രീവെന്റീവ് ഓഫീസര്‍ എ. കടകര, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബൈജു, ഷൈജു, അജേഷ്‌കുമാര്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.