സി പി ഐ കട്ടപ്പന സൗത്ത് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച കാൽ നട പ്രചരണ ജാഥ സമാപിച്ചു
സി പി ഐ കട്ടപ്പന സൗത്ത് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച കാൽ നട പ്രചരണ ജാഥ സമാപിച്ചു. സമാപന സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ സലീം കുമാർ ഉത്ഘാടനം ചെയ്തു.
ബി.ജെ.പി.യെ പുറത്താക്കൂ രാജ്യത്തേ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയാണ് സി പി ഐ സൗത്ത് ലോക്കൽ കമ്മറ്റി പുളിയന്മലയിൽ നിന്നും കട്ടപ്പന പുതിയ ബസ്റ്റാന്റിലേക്ക് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചത്.
രാജ്യത്ത് ഫാസിസ്റ്റ് ശക്തികൾ അവരുടെ സർവ്വ ശക്തികളും പ്രയോഗിക്കാൻ ആരംഭിച്ചു കഴിഞ്ഞു. പാർലമെന്റിലെ ജീവനക്കാരുടെ വസ്ത്രത്തിൽ പോലും താമരയണിയണമെന്നാണ് ബി ജെ പി സർക്കാരിന്റെ പുതിയ തീരുമാനം. മതന്യൂനപക്ഷത്തിന് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്നും കെ സലീം കുമാർ പറഞ്ഞു.
സി പി ഐ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിലാണ് കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ച് വരുന്നത്.
സി പി ഐ കട്ടപ്പന സൗത്ത് ലോക്കൽ കമ്മറ്റികളുടെ ജാഥ പുളിയന്മലയിലാരംഭിച്ച് കട്ടപ്പന പുതിയ ബസ്റ്റാന്റിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ സി പി ഐ ജില്ലാ കമ്മറ്റിയംഗങ്ങളായ ടി സി കൂര്യൻ, എൻ വിപിന ചന്ദ്രൻ , സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആർ ശശി, എ വൈ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി എസ് അഭിലാഷ്, കെ എസ് രാജൻ, കെ എൻ കുമാരൻ ,എ എസ് രാജു , രാജൻ കുട്ടി മുതുകുളം എന്നിവർ സംസാരിച്ചു.