6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ (KTGA) കട്ടപ്പന മേഖലാ സമ്മേളനം നടന്നു



കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ (KTGA) കട്ടപ്പന മേഖലാ സമ്മേളനം നടന്നു.  പ്രസിഡണ്ട് സന്തോഷ് ദേവസ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അഹമ്മദ് കബീർ സ്വാഗതം ആശംസിച്ചു  ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവർകൾ യോഗം ഉദ്ഘാടനം ചെയ്തു.  ഒട്ടനവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന ഈ കാലഘട്ടത്തിലും വസ്ത്ര വ്യാപാര മേഖല ഒറ്റക്കെട്ടായി നിന്ന് നിരവധിയായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നത് ശ്രദ്ധേയമാണ് മാറുന്ന കാലഘട്ടത്തിനനുസരിച്ച് വെല്ലുവിളികളെ നേരിടുവാൻ ആനുകാലികമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം ഉദ്ഘാടന യോഗത്തിൽ പറഞ്ഞു.  കട്ടപ്പന നഗരസഭ ചെയർമാൻ ശ്രീ ജോയി വെട്ടിക്കുഴി മുഖ്യാതിഥി ആയിരുന്നു, ഒരു കച്ചവട സ്ഥാപനം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു മുൻസിപ്പൽ ചെയർമാനായി വീണ്ടും തിരഞ്ഞെടുത്ത അദഹത്തിൻ കടപ്പന മേഖല കമ്മ റ്റി സ്വീകരണം നൽകി
മുതിർന്ന അംഗം Nc John വിമല സിൽക്ക് സ്നെ ആദരിച്ചു. കെടിജിയെ സംസ്ഥാന ട്രഷറർ ശ്രീ എം എൻ ബാബു ഭദ്രദീപം തെളിയിച്ചു. കോട്ടയം ജില്ല പ്രസിഡന്റ് ശ്രീ ജോർജ് കൂടല്ലി മുഖ്യ പ്രഭാഷണം നടത്തി കെടിജിയെ ഇടുക്കി ജില്ലാ പ്രസിഡണ്ട് വനിതാ വിങ്ങിന്റെ രൂപീകരണ ഉദ്ഘാടനം നടത്തി കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ സാജൻ ജോർജ് കെടിജിയെ ജില്ലാ ട്രഷറർ ശ്രീ അനസ് പി അസീസ് വനിതാ വിംഗ് ജില്ലാ കോർഡിനേറ്റർ ശ്രീമതി ശ്രീജ രാജേഷ് അടിമാലി മേഖല പ്രസിഡണ്ട് ശ്രീ സനൂപ് ലില്ലി തൊടുപുഴ മേഖല വൈസ് പ്രസിഡണ്ട് ശ്രീ മുജിബ്  ജില്ലാ വൈസ് പ്രസിഡണ്ട് അലന്റ് ബി നിരവത്ത് തുടങ്ങിയവർ സംസാരിച്ചു..

തിരത്തെടുപ്പിൽ കട്ടപ്പന മേഖലാ പ്രസിഡണ്ടായി സന്തോഷ് ദേവസ്യ. സെക്രട്ടറിയായി അലന്റ് ബി നിരവത്ത്, ട്രഷറർ മുഹമ്മദ് സബീബുള്ള അടക്കം 25 അംഗ കമ്മിറ്റിയെ തിരത്തെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!