അയ്യപ്പൻകോവിലിൽ വായ്പാമേള സംഘടിപ്പിച്ചു

സംസ്ഥാന വനിതാ വികസന കോർപറേഷന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അയ്യപ്പൻകോവിൽ വായ്പാമേള സംഘടിപ്പിച്ചു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷത്തി അറുപതിനായിരം രൂപയുടെ ചെക്ക് കൈമാറ്റവും, മേളയുടെ ഉത്ഘാടനവും സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ശൈലജ സുരേന്ദ്രൻ നിർവഹിച്ചു. അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ അധ്യക്ഷത വഹിച്ചു.
അയ്യപ്പൻകോവിൽ കുടുംബശ്രിയ്ക്ക് കീഴിലെ വിവിധ എൻഎച്ച്ജികളുടെ വിവിധ സംരംഭങ്ങൾക്കായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ നിന്നും ഒരുകോടി 65 ലക്ഷത്തി അറുപതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനും പുതിയ സംരംഭം ആരംഭിക്കുന്നതിനും പ്രചോദനവും സഹായവും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാകുന്നത്.
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വായ്പമേളയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമോദ് ജോസഫ്, ഷൈമോൾ രാജൻ, ബി ബിനു, എം വർഗീസ്, സെൽവകുമാർ കുടുംബശ്രീ ചെയർപേഴ്സൺ രജിത ഷാജൻ തുടങ്ങിയവർ സംസാരിച്ചു.













































































