Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ
കൊച്ചി:വിദേശത്ത് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് നൂറിലധികം ചെറുപ്പക്കാരെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത് മുങ്ങിയ റിക്രൂട്ട്മെന്റ് സ്ഥാപനമുടമയെ ഡൽഹിയിൽ നിന്നും പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം തമ്മനം കാനൻ ഇന്റർനാഷണൽ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവന്ന ഇടുക്കി തൊടുപുഴ കോലാനി സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ജയ്സൺ എന്നു വിളിക്കുന്ന കണ്ണൻ തങ്കപ്പൻ (50) എന്നയാളെയാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുളള പോലിസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്.
പ്രതിയും ഭാര്യ ജെൻസി ദേവസ്സിയും ചേർന്ന് 2021 ലാണ് കാനൻ ഇന്റർനാഷണൽ എന്ന സ്ഥാപനം എറണാകുളം തമ്മനത്ത് തുടങ്ങിയത്…