എം. എം. റ്റി റൂറൽ ഹെൽത്ത് സെന്റർ ഏലപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
എം. എം. റ്റി റൂറൽ ഹെൽത്ത് സെന്റർ ഏലപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ പുതുതായി ആരംഭിച്ച റൂറൽ ഹെൽത്ത് സെന്റർ മുൻ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഏലപ്പാറ സെൻറ്. അൽഫോൻസാ പള്ളിക്ക് സമീപം ആരംഭിച്ച സെന്ററിന്റെ ആശിർവാദം കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവ്വഹിച്ചു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിൻ, വാർഡ് മെമ്പർ ബിജു ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലബോറട്ടറി, വൈകുന്നേരങ്ങളിൽ 4മണി മുതൽ 8 മണി വരെയും, രാത്രികാലങ്ങളിൽ ചികിത്സ ഉറപ്പാക്കാത്തരീതിയിലും ക്ലിനിക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഹൈറേഞ്ചിന്റെ ആരോഗ്യമേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ പുതിയ കാൽവെപ്പാണ് ഈ റൂറൽ ഹെൽത്ത് സെന്റർ.