പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഹർത്താൽ ദിനത്തിൽ കടകൾ തുറക്കും
ചെറുതോണി: കേരള വ്യാപാരി വ്യവസായി സമിതിയിൽ അംഗത്വമുള്ളവരുടെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും 18-ന് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിലും പ്രവർത്തിക്കും.
ജില്ലയിലെ ഭൂവിഷയങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ച സാഹചര്യത്തിൽ, ഹർത്താൽ രാഷ്ട്രീയപ്രേരിതമാണ്. തകർച്ചയിലായ വ്യാപാരമേഖല ഓണക്കാലത്തോടുകൂടി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഇതിനെ തുരങ്കംവെയ്ക്കുന്ന ഹർത്താൽ അംഗീകരിക്കില്ലെന്ന് സമിതി നേതാക്കളായ റോജി പോൾ, സാജൻ കുന്നേൽ, നൗഷാദ് ആലുംമൂട്ടിൽ എന്നിവർ പറഞ്ഞു