പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ 41-ാമത് വാർഷിക പൊതുയോഗം നടന്നു
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ 41-ാമത് വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് P.C.ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറിഹാളിൽ നടന്ന യോഗം കൗൺസിലർ മായ ബിജു ഉദ്ഘാടനം ചെയ്തു.
ഫെബ്സൺ ലീ മാത്യു സ്വാഗതം ആശംസിച്ചു. പ്രവർത്തന റിപ്പോർട്ട്, കണക്ക്, ബഡ്ജറ്റ് എന്നിവ സെക്രട്ടറി T.B. ശശി അവതരിപ്പിച്ചു.
MGയൂണിവേഴ്സിറ്റിയിൽ നിന്നും BA പൊളിറ്റിക്കൽ സയൻസിൽ 2-ാം റാങ്ക് കരസ്ഥമാക്കിയ അലീന ചാക്കോയെ യോഗത്തിൽ ആദരിച്ചു. നഗരസഭ കൗൺസിലർ P.J.ജോൺ ആശംസയും , മായ ബിജു ലൈബ്രറിയുടെ ഉപഹാരവും നൽകി.
P.D.തോമസ്, രജനി K.R, ഭുവനചന്ദ്രൻ, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.
സൂര്യ C.S കൃതജ്ഞത രേഖപ്പെടുത്തി.