Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കടയുടെ മുന്നില്‍ കുട്ടികള്‍ ലെയ്സിന്‍റെ കവര്‍ ഇട്ടതിന് പിതാവിനെ മര്‍ദിച്ചു



തൊടുപുഴ: കടയുടെ മുന്നില്‍ കുട്ടികള്‍ ലെയ്സിന്‍റെ കവര്‍ ഇട്ടതിനു പിതാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പുറപ്പുഴ ടൗണിലെ ദീപം ഡെക്കറേഷൻ ഉടമ മുഖയപ്പള്ളില്‍ അനില്‍കുമാറിനെ (50) കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. മര്‍ദനമേറ്റയാളും മക്കളും കാറിലാണ് പുറപ്പുഴ ടൗണിലെത്തിയത്. അനില്‍കുമാറിന്‍റെ കടയുടെ സമീപം കാര്‍ നിര്‍ത്തി ആറും നാലും വയസുള്ള കുട്ടികളെ കാറില്‍ ഇരുത്തിയ ശേഷം പിതാവ് മറ്റൊരു കടയിലേക്ക് പോയി. ഈ സമയം കുട്ടികള്‍ ലെയ്സ് പായ്ക്കറ്റ് പൊട്ടിച്ചു കഴിച്ചതിനു ശേഷം കാലിയായ കവര്‍ റോഡിലേക്കിട്ടു. ഇത് അനില്‍കുമാറിന്‍റെ കടയുടെ മുന്നിലാണ് വീണത്. ഈ സമയം തിരിച്ചെത്തിയ പിതാവിനോട് ലെയ്സ് കവറെടുത്ത് നീക്കാൻ ആവശ്യപ്പെടുകയും അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും കല്ലിന് ഇടിക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ബഹളം കേട്ട് ഓടിയെത്തിയവരാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. മര്‍ദനത്തില്‍ മുഖത്തുള്‍പ്പെടെ പരിക്കേറ്റ രക്ഷിതാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവമറിഞ്ഞ് കരിങ്കുന്നം പോലീസ് സ്ഥലത്തെത്തിയെങ്കിലും അനില്‍കുമാറിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രിയോടെ കരിങ്കുന്നം സബ് ഇൻസ്പെക്ടര്‍ ബൈജു പി. ബാബുവിന്‍റെ നേതൃത്വത്തില്‍ തൊടുപുഴയില്‍നിന്നു ഇയാളെ പിടികൂടുകയായിരുന്നു. കോടയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!