Idukki വാര്‍ത്തകള്‍
കുഴല്‍കിണര്‍ ഉദ്ഘാടനവും വാര്‍ഡ് കൗണ്‍സിലര്‍ക്ക് അനുമോദനവും നടത്തി

കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിക്ക് കട്ടപ്പന മുനിസിപ്പാലിറ്റിയില്‍നിന്ന് അനുവദിച്ച കുഴല്‍കിണറിന്റെ ഉദ്ഘാടനവും വാര്‍ഡ് കൗണ്‍സിലര്‍ മായ ബിജു വിനെ ആദരിക്കലും നടത്തി. ഇടുക്കി താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബെന്നി മാത്യു ഉദ്ഘാടനവും മായ ബിജുവിന് ഉപഹാരം നല്‍കി ആദരിക്കലും നിര്‍വഹിച്ചു. കുഴല്‍കിണറിന്റെ ഉദ്ഘാടനം മായ ബിജു നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി ജെ ജോണ്‍, വിലാസിനി തങ്കച്ചന്‍, തോമസ് ജോസഫ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് പി സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി റ്റി ബി ശശി സ്വാഗതവും ലൈബ്രേറിയന്‍ കുമാരി ശില്‍പ നന്ദിയും പറഞ്ഞു













































































