Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
ഇടുക്കികേരള ന്യൂസ്

പി. എഫ്. പരാതിപരിഹാര ക്യാമ്പ് ജൂലൈ 27ന്



എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എല്ലാ മാസവും ജില്ലാ അടിസ്ഥാനത്തില്‍ നിധി ആപ്പ് നികട് 2.0 ( പി.എഫ്. നിങ്ങളുടെ അരികെ) എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര, ബോധവല്‍ക്കരണ ക്യാമ്പ് ജൂണ്‍ 27ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ഇടുക്കി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കുന്ന സമ്പര്‍ക്ക പരിപാടിയില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പരാതി വിശദമായി എഴുതി മൂന്നാര്‍ പിഎഫ് ഓഫീസില്‍ അസിസ്റ്റന്റ് പി എഫ് കമ്മീഷണര്‍, ഇ പി എഫ് ഒ ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയിലിലേക്കോ ഈ മാസം 21ന് മുമ്പ് ലഭിക്കത്തക്ക വിധം അയക്കണം. പരാതിയില്‍ പി എഫ് നമ്പര്‍, യുഎഎന്‍, പിപിഒ നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് കോഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍(ബാധകമായവ) എന്നിവ ചേര്‍ത്തിരിക്കണം. പരിപാടി ദിവസം നേരിട്ട് എത്തിയും പരാതി ബോധിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895533820.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!