പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
എറണാകുളത്ത് നിന്നും ഫ്ലെക്സ് ബോർഡുകളുമായി വന്ന എസ്.ബി.ഐയുടെ വാഹനം തടഞ്ഞു
കട്ടപ്പന: നഗരസഭയിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ ഫ്ലക്സ് സ്റ്റാർ മെറ്റിരിയൽ കട്ടപ്പന പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നിന്നും റെയ്ഡ് നടത്തി മുൻസിപ്പാലിറ്റിയിലേക്ക് കണ്ടുകെട്ടിയിരുന്നു.ഇതിനെ തുടർന്ന് കട്ടപ്പന മുനിസിപ്പാലിറ്റിയിൽ യാതൊരുവിധ ഫ്ലക്സ് ബോർഡുകളും ഇനി വയ്ക്കാൻ അനുവദിക്കില്ലെന്ന് പ്രിന്റിങ് സ്ഥാപന ഉടമകൾ തീരുമാനമെടുത്തിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ എറണാകുളത്ത് നിന്നും എസ്.ബി.ഐയുടെ ബോർഡ് സ്ഥാപിക്കുന്നതിലേക്കായി കൊണ്ടുവന്ന ഫ്ലെക്സ് ബോർഡ് വണ്ടി തടയുകയും മുനിസിപ്പാലിറ്റി അധികൃതർ എത്തി ബോർഡ് സ്ഥാപിക്കുവാൻ സാധ്യമല്ല എന്ന് അറിയിച്ചതിൻ പ്രകാരം വാഹനം തിരിച്ചു പോകുകയും ചെയ്തു. തുടർന്ന് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്ന കടകൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന് മുൻസിപ്പാലിറ്റി സെക്രട്ടറിയും അറിയിച്ചു.