പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യോഗാ ബോധവത്കരണ പരിപാടി നടത്തി
അന്തര്‍ദേശീയ യോഗദിനത്തോടനുബന്ധിച്ച് നരിയമ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യോഗാ ബോധവത്കരണ പരിപാടി നടത്തി. ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മധുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ആരോഗ്യ സംരക്ഷണത്തില്‍ യോഗയുടെ പങ്ക് എന്ന വിഷയത്തില്‍ യോഗ പരിശീലകന് സുഭാഷ് ക്ലാസ് എടുക്കുകയും സാധാരണ ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വിവിധ യോഗാസനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. ജൂനിയര്‍ മിഡ് ലെവല്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ടെസി ജോര്‍ജ് സ്വാഗതം പറഞ്ഞു. സര്‍വീസ് പ്രൊവൈഡര്‍ രാധിക നായര്‍, ആശ, അംഗന്‍വാടി, കുടുംബശീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ജനകീയാരോഗ്യ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.