പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഓണ്‍ലൈനായി അടക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സെര്‍വര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ക്ഷേമനിധി വിഹിതം ഓണ്‍ലൈനായി അടക്കാം. കൂടാതെ ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്തും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങള്‍ എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് മുഖാന്തിരവും ക്ഷേമനിധി വിഹിതം അടക്കാം. ക്ഷേമനിധി കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് ജൂണ്‍ 30 വരെ കുടിശ്ശിക അടക്കാം. പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ദിവാകരന്‍ അറിയിച്ചു.













































































