Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജില്ലയ്ക്ക് സ്വന്തമായി സ്റ്റാമ്പ്‌ ഡിപ്പോ മന്ദിരം : മന്ത്രി കെ.എൻ ബാലഗോപാൽ മെയ് 29 ന് ഉദ്ഘാടനം ചെയ്യും






ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്കായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 29 ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. എം എം മണി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങ് ഉച്ചയ്ക്ക് 2 മണിക്ക് നെടുങ്കണ്ടത്തെ ട്രഷറി അങ്കണത്തിൽ നടക്കും. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായിരിക്കും.

ജില്ലാ സ്റ്റാമ്പ്‌ ഡിപ്പോയ്ക്ക് സ്വന്തം കെട്ടിടമെന്ന പൊതുജനങ്ങളുടെയും പെൻഷൻകാരുടെയും ജീവനക്കാരുടെയും ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഇതുവരെ പഞ്ചായത്തു വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്കായി ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ (ടിഐഡിപി ) ഉൾപെടുത്തിയാണ് 2.27 കോടി രൂപ മുതൽ മുടക്കിൽ ഇരുനിലകെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 3500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി ബിനു, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, ദക്ഷിണമേഖല ട്രഷറി ഡെപ്യുട്ടി ഡയറക്ടർ കെ പി ബിജുമോൻ, നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!