നെടുംകണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരൻ മരിച്ച നിലയിൽ ആത്മഹത്യ എന്ന പ്രാഥമിക നിഗമനം

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്.
വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു
vo
ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് മടങ്ങി പോയിരുന്നു. തിരികെ എത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, വീടിനുള്ളിലെ മുറിയിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രമ സുകുമാരൻ അമ്മയാണ്. കെ എസ് എസ് പി യു ജില്ലാ പ്രസിഡൻറ് കെ കെ സുകുമാരൻ അച്ഛനാണ്.









































































